അകാലനര പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. ഇതിൽ മുടിക്ക് മതിയായ ശ്രദ്ധ ലഭിക്കാത്തതു കൊണ്ടാണ് അകാലനര സംഭവിക്കുന്നതെങ്കിൽ പ്രകൃതിദത്തമായി രീതിയിൽ സംരക്ഷിക്കാം ആദ്യം ചെയ്യേണ്ടത് സവാള നീരെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. സവാളയിലുള്ള കറ്റാലിസ് മുടിയുടെ സ്വാഭാവിക നിറം തിരിച്ചുകിട്ടാൻ സഹായിക്കും. ഇതിലുള്ള വിറ്റാമിൻ സി യും ഫോലിക് ആസിഡും മുടി നരയ്ക്കുന്നത് തടയും.മറ്റൊന്ന് വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറ. നെല്ലിക്കയുടെ നീര് കുടിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നു. അകാല നരയുടെ കാരണങ്ങളിലൊന്നായ ശരീര ഊഷ്മാവിലെ വ്യതിയാനം നിയന്ത്രിക്കാനും നെല്ലിക്കാ നീര് കുടിക്കുന്നതിലൂടെ സാധിക്കുന്നു. കടും ചായയിൽ മുടി കഴുകുന്നത് സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കും. ഷാംപൂ ഉപയോഗിച്ചശേഷം കടും ചായയിൽ മുടി കഴുകാം. ചായയിലുള്ള കഫീൻ പദാർത്ഥങ്ങൾക്ക് മുടി കൊഴിച്ചിലിനു കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞുനിർത്താനും കഴിവുണ്ട്. തൊലികളഞ്ഞ ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ തേച്ചുപിടിപ്പിക്കുക. ധാരാളം വിറ്റാമിനുകളും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഇഞ്ചി പൊട്ടിയ മുടിയിഴകളെ നന്നാക്കാനും അകാലനരയെ തടയാനും സഹായിക്കുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.