മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്കു 15 ദിവസത്തിനകം വേതനം കിട്ടിയില്ലെങ്കിൽ ഇനി നഷ്ടപരിഹാരം. 16–ാം ദിനം മുതൽ വേതനത്തിന്റെ 0.05% വീതം ദിവസേന നഷ്ടപരിഹാരമായി നൽകുമെന്നു തദ്ദേശവകുപ്പു തയാറാക്കിയ ചട്ടത്തിലുണ്ട്. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ നിന്നാണു നഷ്ടപരിഹാരം നൽകുക. വേതനം വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈ തുക ഈടാക്കും. ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ ഉദ്യോഗസ്ഥർ 5 ദിവസത്തിനകം പരിശോധന നടത്തണം. 6 ദിവസത്തിനകം വേതനപ്പട്ടിക തയാറാക്കി, 7 ദിവസത്തിനകം തുക നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









