രാത്രിയിൽ സോക്സ് ധരിച്ച് ഉറങ്ങുന്ന ശീലം ചിലർക്കുണ്ട്. അതൊരു നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഉറങ്ങുമ്പോൾ സോക്സ് ധരിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും…
സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് രക്തചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറങ്ങുമ്പോൾ ഇറുകിയ സോക്സ് ധരിക്കുന്നത് രക്തയോട്ടം കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
കഴിയുന്നതും കോട്ടൺ സോക്സുകൾ മാത്രം ധരിക്കാൻ ശ്രമിക്കുക. നൈലോൺ തുണികൊണ്ടുള്ള സോക്സുകൾ ധരിക്കുന്നത് ചർമ്മത്തിൽ അണുബാധയ്ക്ക് കാരണമാകും.
ഉറങ്ങുമ്പോൾ സോക്സ് ധരിക്കുന്നത് ശരീരം അമിതമായി ചൂടാകാൻ കാരണമാകും. ഇത് നിങ്ങളുടെ ശരീര താപനില വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. ഇറുകിയ സോക്സുകൾ ധരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
സോക്സ് വൃത്തിയാക്കാത്തതോ ശ്വസിക്കാൻ കഴിയാത്ത തുണികൊണ്ടുള്ളതോ ആണെങ്കിൽ ഇത് അണുബാധയ്ക്കും ദുർഗന്ധത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.