തൃശൂരിൽ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. പ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണു പരാതി. പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. സംഭവത്തിനു പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവതി അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിനു പരാതി നല്‍കിയിരുന്നു. യുവതിയെ കണ്ടെത്താന്‍ രാത്രിമുഴുവന്‍ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി . യുവതിയെ കൊണ്ടുപോയ കാര്‍ പിന്നീട് വഴിമധ്യേ മാറി. ആരോമലിന്റെ സുഹൃത്തായ ഷെറിന്‍ മറ്റൊരു കാര്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ കാറിലായിരുന്നു യുവതിയെ രാത്രി മുഴുവന്‍ പാർപ്പിച്ചത്. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമല്‍. നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. അതെ സമയം ആരോമലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









