ഫുട്‌ബോള്‍ ലഹരിക്കെതിരേയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്‌ബോള്‍ മാനവിക ഐക്യത്തിന്റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല ഫുട്‌ബോളിന്റ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ ‘യുക്തി’ ദുരൂഹമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജലീല്‍ പറഞ്ഞു. അതെ സമയം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്‌ബോള്‍ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജലീലിന്റെ പ്രതികരണം.ജനങ്ങളെ പലതിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ പഴങ്കഥകള്‍ പൊടിതട്ടിയെടുത്ത് ജനമനസ്സുകളില്‍ അകല്‍ച്ച പടര്‍ത്താനല്ല ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്നും മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളേക്കുറിച്ചാണ് ഒരുമയോടെ ആരായേണ്ടതെന്നും ജലീല്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









