എരുമാട്: എഴുപത്തിനാലാമത് NCC ദിനാചരണത്തോടനുബന്ധിച്ച് എരുമാട് ടൗണിൽ റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു. എരുമാട് പോലീസിൻ്റെ സഹകരണത്തോടെ നിൽഗിരി ആർട്സ് & സയൻസ് കോളേജ് NCC യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത് . NCC ഓഫീസർ ലെഫ്റ്റനൻ്റ് .ഡോ. പി പി അബ്ദുൽ റസാഖ് ബോധവത്കരണ റാലിക്ക് നേതൃത്വം നൽകി . എരുമാട് പോലീസ് ഇൻസ്പെക്ടർ ശ്രീമതി പി . അമൃത റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ സന്ദേശം നൽകി സംസാരിച്ചു . സബ് ഇൻസ്പെക്ടർ ശ്രീ . എം വേലു സ്വാമി റാലിയെ അനുഗമിച്ചു . പരിപാടിയിൽ Ncc വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









