മലപ്പുറം : ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എംവിഐ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതി പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർക്ക് എതിരെ കേസെടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









