കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ചാത്തന്നൂര്‍ ചന്തമുക്ക് ഓമനവിലാസത്തില്‍ ശ്രീജിത്ത് (20) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ നിരവധിതവണ ലൈംഗികമായി ചൂഷണംചെയ്തു. കഴിഞ്ഞ 29-ന് പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനു സമീപമുള്ള പൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അമ്മയാണ് പോലീസില്‍ പരാതിനല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









