കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവിജയരാജന്‍ .സിൽവർ ലൈൻ കല്ല് പറിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ആ കല്ല് താടിക്ക് തട്ടി പല്ല് പോകുമെന്നാണ് താൻ പറഞ്ഞത് .കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കുമെന്നല്ല അതിന്റെ അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും പ്രതിഷേധ സമരം നടത്തിയാൽ കേസ് വരുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതെ സമയം വീട്ടിൽ കല്ലിട്ടത് സർവേ നടത്താനാണെന്നും ജയരാജൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









