കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത 15 കോടിയിലധികം രൂപ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനുമായി ചെലവഴിച്ചെന്ന് സൂചന. രജില്‍ തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കിലും ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ലെന്നാണ് വിവരം. ഇത്രയും പണം എങ്ങനെ ചെലവഴിച്ചുവെന്നതിലടക്കം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്.കൂടാതെ കോഴിക്കോട് കോർപ്പറേഷന്റെ അക്കൌണ്ടിൽ നിന്നും ഇത്രയെറെ തുക തട്ടിയതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലടക്കം അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









