അഞ്ചാം പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അംഗൻവാടികളിൽ കുട്ടികൾ മാസ്ക് ധരിക്കണമെന്ന് നിർദേശം. അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. വാക്സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയും മറ്റും ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 89000 പേര് കുത്തിവയ്പ് എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









