എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ഉളിയില്‍ സ്വദേശികളായ ജസീര്‍(42), ഷമീര്‍(39) എന്നിവരെയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചമയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. ജസീര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന എം.ഡി.എം.എ. വിതരണക്കാരനാണ്. ബെംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









