നീലഗിരി: നാഷണൽ ആമ്ഡ് ഫോർസ് ഫ്ലാഗ് ഡേയോടനുബന്ധിച്ച് നീൽഗിരി ആർട്സ് & സയൻസ് കോളേജ് ‘ ദേശ നിർമാണത്തിൽ യുവത്വത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു.
ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് . ലെഫ്റ്റനൻ്റ് .ഡോ. പങ്കജ് മേത്ത [ പ്രൊഫസർ , ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻവിയോൺമെൻ്റൽ സയൻസ് ] റിസോർസ് പേഴ്സണായിരുന്നു .
നിൽഗിരി കോളേജ് മാനേജിങ്ങ് ഡയറക്ടർ റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സെന്തിൽ കുമാർ ആദ്യക്ഷനായിരുന്നു .ലെഫ്റ്റനൻ്റ് ഡോ. പി പി അബ്ദുൽ റസാഖ് സ്വാഗതവും എൻ സി സി കേഡറ്റ് ബാവന നന്ദിയും പറഞ്ഞു .വെപ്പൺ ഇൻസ്ട്രക്ടർ ദേവി ശങ്കർ ( ഒ ടി എ , നാഗ്പൂർ , മഹാരാഷ്ട്ര) പ്രൊഫ. ടി മോഹൻ ബാബു ( അക്കാഡമിക് ഡീൻ , നിൽഗിരി കോളേജ്) എന്നിവർ ആശംസകൾ നൽകി .പരിപാടിയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എൻ സി സി കേഡറ്റുകളും അസോസിയേറ്റ് എൻ സി സി ഓഫിസർമാരും പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









