ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ റിക്കാര്‍ഡ് കാര്‍ഡ് മേളം. അര്‍ജന്റീന x നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ഫിഫ ലോകകപ്പ് ചരിത്രത്തിലെ റിക്കാര്‍ഡ് കാര്‍ഡ് പുറത്തെടുക്കലാണ് സ്പാനിഷുകാരനായ അന്റോണിയൊ മതേവു ലാഹോസ് നടത്തിയത്. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ അര്‍ജന്റീന 4 – 3 ന് ജയം സ്വന്തമാക്കി സെമി ഫൈനനില്‍ പ്രവേശിച്ചു.
അര്‍ജന്റീന x നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ റിക്കാര്‍ഡ് മഞ്ഞക്കാര്‍ഡ് മത്സരം നിയന്ത്രിച്ചത് സ്പാനിഷ് റഫറി അന്റോണിയൊ മതേവു ലാഹോസ് അര്‍ജന്റൈന്‍ പരിശീലകന്‍ അടക്കം കാര്‍ഡ് കണ്ടു. സ്പാനിഷുകാരയാന അന്റോണിയൊ മതേവു ലാഹോസ് എന്ന റഫറിക്ക് മഞ്ഞക്കാര്‍ഡിനോട് പ്രേമം കൂടുതലാണെന്ന് തെളിയിക്കുന്നതായിരുന്നു അര്‍ജന്റീന x നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിനിന്ന മത്സരത്തില്‍ 4 – 3 ന് അര്‍ജന്റീന ജയം സ്വന്തമാക്കി. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം ക്വാര്‍ട്ടറായി അരങ്ങേറിയ ഈ പോരാട്ടത്തില്‍ പിറന്നത് റിക്കാര്‍ഡ് കാര്‍ഡ് മേളം ആയിരുന്നു.
മത്സരത്തിന്റെ 31 -ാം മിനിറ്റ് മുതല്‍ റഫറി ആവശ്യത്തിനും അനാവശ്യത്തിനും മഞ്ഞക്കാര്‍ഡ് പുറത്തെടുക്കാന്‍ തുടങ്ങി. അത് പെനല്‍റ്റി ഷൂട്ടൗട്ടിലും നീണ്ടു എന്നതാണ് രസകരം. ഷൂട്ടൗട്ട് സമയത്ത് രണ്ട് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ മത്സരത്തിലുട നീളം പ്രകോപനകരമായി സംസാരിക്കുകയായിരുന്നു എന്ന് മത്സര ശേഷം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തുറന്നടിച്ചിരുന്നു.
അര്‍ജന്റീന x നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ 18 മഞ്ഞക്കാര്‍ഡ് ആണ് പിറന്നത്. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു മത്സരത്തില്‍ കാര്‍ഡുകളുടെ എണ്ണത്തിലെ റിക്കാര്‍ഡ് ആണിത്. 2006 ലോകകപ്പില്‍ പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്‌സും ഏറ്റു മുട്ടിയപ്പോള്‍ 16 മഞ്ഞക്കാര്‍ഡ് പിറന്നതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ജര്‍മനി ആതിഥേയത്വം വഹിച്ച 2006 ലോകകപ്പിലെ ഈ കുപ്രസിദ്ധ മത്സരം ബാറ്റില്‍ ഓഫ് ന്യൂറംബര്‍ഗ് എന്നാണ് അറിയപ്പെടുന്നത്. അതിനെ കടത്തിവെട്ടുന്ന കാര്‍ഡ് മേളമായിരുന്നു അര്‍ജന്റീന x നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അരങ്ങേറിയത്.
അര്‍ജന്റീന കോച്ച് ലിയോണല്‍ സ്‌കലോനി, കോച്ചിംഗ് സ്റ്റാഫിലെ വാള്‍ട്ടര്‍ സാമുവല്‍ എന്നിവര്‍ക്കും എട്ട് അര്‍ജന്റൈന്‍ കളിക്കാര്‍ക്കും മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. നെതര്‍ലന്‍ഡ്‌സിന്റെ ഏഴ് കളിക്കാര്‍ക്ക് നേരെയും അന്റോണിയൊ മതേവൂ ലാഹോസ് മഞ്ഞക്കാര്‍ഡ് വീശി. അതില്‍ പെനല്‍റ്റി ഷൂട്ടൗട്ട് സമയത്ത് ഡെന്‍സില്‍ ഡെംഫ്രിസിന് ഇരട്ട മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പു കാര്‍ഡും നല്‍കി. ഇത് ഉള്‍പ്പെടെ മൂന്ന് തവണ ഷൂട്ടൗട്ടിനിടെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.
മഞ്ഞക്കാര്‍ഡിന്റെ വാലിഡിറ്റി ക്വാര്‍ട്ടര്‍ ഫൈനലോടെ അവസാനിക്കും എന്നതാണ് അര്‍ജന്റീന ടീമിന്റെ ആശ്വാസം. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മഞ്ഞക്കാര്‍ഡ് കണ്ട മാര്‍ക്കോസ് അക്യൂന, ഗോണ്‍സാലോ മോണ്ടീല്‍ എന്നിവര്‍ക്ക് സെമി ഫൈനല്‍ പോരാട്ടം നഷ്ടമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







