ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വളരെ കൂടുതലാണെങ്കിൽ, അത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാൻ പോലും ഇടയാക്കും. ഇത് പിന്നീട് ഹൃദയാഘാതം ഉൾപ്പെടെയുള്ള പല പ്രശ്‌നങ്ങൾക്കും കാരണമാകും.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും കാരണമാണ് കൊളസ്ട്രോൾ വർദ്ധിക്കുന്നത്. ഇത് ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ ഒരു പരിധി വരെ നിയന്ത്രിക്കാം. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്…
ഓട്‌സാണ് ഈ പട്ടികയിൽ ഒന്നാമത്. ദിവസവും ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ 12-24 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ഓട്സ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
രണ്ട്…
പട്ടികയിൽ അടുത്തത് മത്സ്യമാണ്. സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്.
മൂന്ന്…
ചീരയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ചീര. വിറ്റാമിൻ ബി, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര.അതിനാൽ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാല്…
നട്‌സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്സ് സഹായിക്കുന്നു. ബദാം, നിലക്കടല, വാൽനട്ട്, എല്ലാത്തരം അണ്ടിപ്പരിപ്പ് എന്നിവയും കൊളസ്ട്രോൾ കുറയ്ക്കുന്നവയാണ്. ദിവസവും ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
അഞ്ച്…
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ബീൻസ് സഹായിക്കുന്നു. അതിനാൽ ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.