പത്തു വര്‍ഷത്തിനുള്ളില്‍ മൂന്നുവട്ടം പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകന് സ്കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ വീണ്ടും അവസരം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്. ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളാകുന്നവരെ അധ്യാപന ജോലിയില്‍നിന്നു സ്ഥിരമായി മാറ്റിനിര്‍ത്താന്‍ നിലവില്‍ സംവിധാനമില്ല. 2012ല്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 56 കുട്ടികളെ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പുളിക്കത്തൊടിത്താഴം അഷ്റഫാണ് 2019ല്‍ കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു സര്‍ക്കാര്‍ സ്കൂളില്‍ വച്ച് വീണ്ടും സമാനമായ കുറ്റത്തിന് അറസ്റ്റിലായത്. വിദ്യാര്‍ഥികളുടെ പീഡന പരാതിയില്‍ 2021ല്‍ താനൂരില്‍ വച്ച് മൂന്നാം വട്ടവും അറസ്റ്റിലായി. പരാതിക്കാരായ കുട്ടികളുടെ മൊഴികളിലെ വൈരുധ്യം മൂലം ആദ്യകേസ് തള്ളിപ്പോയി. ഇരകളായ കുട്ടികളെ വിചാരണ സമയത്ത് കോടതിയില്‍ എത്തിച്ചത് പോലും അധ്യാപകന്‍റെ ആളുകളായിരുന്നുവെന്നാണ് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലർ പറയുന്നത്v
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









