മലപ്പുറത്തെ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിൻ്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് സംഭവത്തിൽ കാമുകൻ ബഷീര്‍ അറസ്റ്റിൽ. കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കൊണ്ടോട്ടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ഒക്ടോബറിൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭര്‍ത്താവ് സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. ഈ കേസിൽ സൗജത്തും കാമുകനായ ബഷീറും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്സിലാണ് സൗജത്തിനെ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വിഷം കഴിച്ച നിലയിൽ കാണപ്പെട്ട കാമുകൻ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദേശത്തായിരുന്ന ബഷീര്‍ കൊലപാതകം നടത്താൻ 2018-ൽ നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് സൗജത്തിൻ്റെ വീട്ടിലെത്തി ഉറങ്ങി കിടക്കുകയായിരുന്ന സവാദിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









