ദോഹ: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഫുട്ബോൾ ലോകകിരീടത്തെ ചുംബിച്ചപ്പോൾ അർജന്റീനിയൻ ഹീറോ ലയണൽ മെസ്സിക്ക് യുദ്ധം ജയിച്ച യോദ്ധാവിന്റെ മുഖമായിരുന്നു. പലവട്ടം പൊരുതി വീണുപോയ യുദ്ധക്കളത്തിത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പുഞ്ചിരി അയാളിൽ കാണാമായിരുന്നു.
ഏത് ഘട്ടത്തിലും തോൽവി കാത്തിരിക്കുമെന്ന പൂർണ ബോധ്യത്തോടെയാണ് അറേബ്യൻ മണ്ണിലെ യുദ്ധക്കളത്തിൽ താനും സംഘവും പോരാടാനിറങ്ങിയത്. തുടക്കം പിഴച്ചു. പിന്നെ പിറന്നത് അറബിക്കഥകളെപ്പോലും വെല്ലുന്ന അത്ഭുതങ്ങളാണ്.
ശരാശരിക്കാരായ നീലക്കുപ്പായക്കാരുടെ നെഞ്ചില്‍ മെസിയെന്ന മാന്ത്രികന് നിറച്ച തീയാണ് കാത്തിരുന്ന ഓരോ മരണക്കെണികളേയും അതിജീവിക്കാന്‍ അവര്‍ക്ക് കൂട്ടായത്. യൂറോപ്യൻ വെടിമരുന്ന് നിറച്ച ഫ്രഞ്ച് യുദ്ധക്കപ്പലിന്റെ വാരിയെല്ല് തകർത്ത് മെസീ നേടിയ ഈ വിജയം അവരെ നെഞ്ചേറ്റിയവരുടെ കൂടി വിജയമായിരുന്നു. ഫുട്ബോൾ ലോകത്തിന്റേതാണ്.
കളിച്ചും കളിപ്പിച്ചുമാണ് മെസി ലോക ജേതാവായത്. വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്. ഒടുവില്‍ ആ മോഹക്കപ്പ് അയാളുടെ കയ്യിലമരുമ്ബോള് മെസിയെന്ന ഇതിഹാസത്തിന്റെ പൂര്ണതകൂടിയായിരുന്നു. വിശ്വ വിജയിയായ മിശിഹായുടെ ചുംബനമേറ്റ ആ കപ്പിന് ഇനി മാറ്റ് കൂടുകയേ ഉള്ളൂ.
The moment when a dream becomes reality 🏆#FIFAWorldCup | #Qatar2022
— FIFA World Cup (@FIFAWorldCup) December 18, 2022
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







