പള്ളിയാൻമൂലയിൽ ലോകകപ്പ് ഫുട്ബോൾ വിജയാഘോഷത്തിനിടെ സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. ഇവരെ രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി 12 മണിയോടെയാണ് സംഭവം. ആറു പേരെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, ലോകകപ്പ് മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. എന്നാൽ അന്ന് ആർക്കും പരുക്കേറ്റിരുന്നില്ല. ഇന്നലെ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടൻതന്നെ പൊലീസ് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









