മറയൂരിൽ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് ഉദുമലൈയിൽ നിന്നുമെത്തിയ വ്യാജ ഭിക്ഷക്കാരൻ ഉദുമലൈസ്വദേശി ഹക്കീമിനെയാണ് മറയൂർ പൊലിസ് പിടികൂടിയത്. ഒരു കൈ മാത്രമുള്ളൂ എന്ന് മാട്ടൂള്ളവരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഭിക്ഷാടനം നടത്തിയത്. യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട എസ്.ഐ.പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ച നിലയിൽ ഒരു കൈ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









