കുടവയർ മലയാളിക്ക് ഭാരമായിട്ട് കാലമേറെയായി. ചാടിയ കുടവയർ കുറച്ച് സിക്സ് പായ്ക്ക് കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കുട വയറിനുപകരം മികച്ച ആകാരമായ വയറ് ലഭിക്കാൻ സ്ത്രീകളും ശ്രമിക്കുന്നു. ജിമ്മിൽ പോയാലും മാസങ്ങളോളം കഠിനാധ്വാനം ചെയ്താലും കുടവയറിന്റെ കാര്യത്തിൽ ഫലം മന്ദഗതിയിലാണ്. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടിയുന്ന സ്ഥലം വയറായതിനാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ കുറഞ്ഞാലും വയർ കുറയില്ല.
നമ്മുടെ തെറ്റായ ജീവിതശൈലിയുടെയും അശ്രദ്ധമായ ഭക്ഷണരീതിയുടെയും ഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. പലരെയും വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണിത്. വയറിലെ കൊഴുപ്പ് ശരീരത്തിന്റെ ആകാരഭംഗി മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവെക്കുന്നു. ഭക്ഷണക്രമമോ വ്യായാമമോ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ തെളിയിക്കപ്പെട്ട ചില വഴികൾ ഇതാ:
ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് പതുക്കെ കഴിക്കുക.
നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര ഭക്ഷണം കഴിച്ചത് പ്രോസസ്സ് ചെയ്യാൻ നിങ്ങളുടെ തലച്ചോറിന് സമയം ആവശ്യമാണ്. നിങ്ങളുടെ ഭക്ഷണം നന്നായി ചവയ്ക്കുന്നത് നിങ്ങളെ കൂടുതൽ സാവധാനത്തിൽ കഴിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് കൂടുതൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.
പതിവായി വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
നാരങ്ങാവെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് കുടവയറിനെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗമാണ്. ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ കുറച്ച് നാരങ്ങ നീരും ഉപ്പും ചേർക്കുക. ദിവസവും രാവിലെ ഇത് കഴിക്കുന്നത് ശരീരത്തിന് പുഷ്ടി നൽകാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
വെള്ളയരി ഭക്ഷണത്തിന് പകരം ഗോതമ്പ് ഭക്ഷണങ്ങൾ കഴിക്കുക. മട്ടയരി, ബ്രൗൺ ബ്രെഡ്, ഓട്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മധുര ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക ഇവയൊക്കെ കുടവയറിനെ ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.