വയനാട് വന്യജീവി സങ്കേത പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ 1973ലെ വനംവകുപ്പ് നിയമപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കെ വന്യജീവി സങ്കേതങ്ങള്‍ റദ്ദ് ചെയ്യാനോ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനോ സര്‍ക്കാര് തയ്യാറാകണമെന്നാണ് ആവശ്യം.
1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടാണ് വന്യജീവി സങ്കേതം രൂപീകരിക്കുന്നതിന് ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വന്യജീവി നിയമത്തിലെ റൂൾ 18 മുതൽ 26 വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ വന്യജീവി സങ്കേതം പ്രഖ്യാപിക്കാൻ കഴിയൂ. എന്നാൽ കേരളത്തിലെ പല വന്യജീവി സങ്കേതങ്ങളും ഇത് പൂർത്തിയാക്കിയിട്ടില്ല.
ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കെ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനോ വിജ്ഞാപനം റദ്ദ് ചെയ്യാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് ആവശ്യം. കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗ്രാമസഭകള്‍ വഴി പ്രമേയം കൊണ്ട് വരുന്നതിനുള്ള നീക്കങ്ങള്‍ കിഫയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
അപ്രഖ്യാപിത വന്യജീവി സങ്കേതങ്ങൾ റദ്ദാക്കാനോ അതിർത്തി പുനർനിർണയിക്കാനോ സർക്കാർ തയ്യാറായാൽ ബഫർ സോണിന്റെ പരിധിയിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ ആശങ്ക പരിഹരിക്കപ്പെട്ടേക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







