പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 1,700 പൊലീസുകാരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘങ്ങളുമുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കി. മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത ലഹരി മരുന്നുകളുടെ വിൽപന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധന ഊർജിതമാക്കും ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിൽ വിൽപന നടത്തുന്ന മദ്യത്തിന്റെ സാംപിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. ആഘോഷം നടക്കുന്നതിനിടെ ശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാൻ മഫ്തി പൊലീസിനെ വിന്യസിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









