പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. ഹീരാബെന്നിൻ്റെ സംസ്കാരം അൽപസമയം മുൻപ് ഗാന്ധിനഗറിലെ ശ്മാശനത്തിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്. മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. രാഹുൽ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹീരാബെന്നിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









