വീണ്ടും കൊവിഡ് 19 ശക്തമാകുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനിടെ വിമാനയാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നാണ് എയര്‍ലൈനുകള്‍ അറിയിക്കുന്നത്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങളിലേതെങ്കിലും കാണുന്നപക്ഷം പരിശോധന നടത്തേണ്ടതുണ്ട്. എയര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. യുഎഇയിലാണെങ്കിലും യാത്രക്കാര്‍ വാക്സിൻ എടുക്കുന്നത് അഭികാമ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ നിര്‍ദേശങ്ങളുമുണ്ട്. ഇന്ത്യയിലെത്തുന്ന പക്ഷം ഒരാഴ്ചയെങ്കിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതാണ് ഉചിതം. ഇതിന് ശേഷം മാത്രം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കവും പുറത്തുപോകലും ആകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.