കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി അഞ്ചൽ ലക്ഷംവീട് കോളനിയിലെ നാസു(24)വിനെതിരെ കൊലക്കുറ്റം ചുമത്തി. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. ഇന്നലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. കൊല്ലം ബീച്ചിൽ നിന്ന് തന്ത്രപരമായാണ് പ്രതി യുവതിയെ ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതി യുവതിയെ വിജനമായ റെയിൽവേ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും മൽപ്പിടിത്തത്തിനിടെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തു. ഡിസംബർ 29ന് കാണാതായ യുവതിയെ കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നതായും ഇതിനിടെ യുവതിക്ക് യുവതിക്ക് അപസ്മാരം വന്നതിനെ തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. ബ്ലേഡ് ഉപയോഗിച്ചാണ് യുവതിയുടെ ദേഹത്ത് മുറിവേൽപ്പിച്ചതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. പ്രതി മറ്റാരോ ആണ് കൊലപ്പെടുത്തിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
ബുധനാഴ്ച രാവിലെ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്. പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









