ഫറോക്ക് പേട്ട സ്വദേശി മണലൊടി അബ്ദുല്‍ ഗഫൂറിന്റെയും ഷസ്‌നയുടെയും ഏക മകളാണ് ആന്തിയൂര്‍ക്കുന്നിലുണ്ടായ സ്കൂള്‍ ബസപകടത്തില്‍ മരിച്ച ഹയ ഫാത്തിമ. പുളിക്കലിലെ
അമ്മയുടെ വീട്ടില്‍നിന്നായിരുന്നു ഹയ സ്കൂളില്‍ പോയിരുന്നത്. സ്കൂള്‍ വിശേഷങ്ങള്‍ ഉപ്പൂപ്പയോട് പറഞ്ഞ് സ്കൂട്ടറില്‍ മടങ്ങുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ ആ ദുരന്തം. സ്കൂളില്‍നിന്നുള്ള പാതയിലെ ചെങ്കുത്തായ ഇറക്കത്തില്‍ ഏറെ ഇഷ്ടപ്പെട്ട വിദ്യാലയത്തിലെ വാഹനംതന്നെ കൂട്ടുകാര്‍ക്കു മുന്നില്‍വെച്ച് ഹയയുടെ ജീവനെടുത്തു.ഹയ ഫാത്തിമ ഇനിയില്ലെന്നറിഞ്ഞതോടെ ഒരു നാടാകെ വിങ്ങിപ്പൊട്ടി. ഹയയുടെ വിയോഗം രക്ഷപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ഇടുങ്ങിയ പാതയില്‍ കുത്തനെയുള്ള ഇറക്കത്തിലാണ് നിയന്ത്രണംവിട്ട സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞത്. റോഡരികില്‍ കൂട്ടിയിട്ട കല്ലുകളും അപകടത്തിന് കാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍.അതേസമയം ബസ് മറിഞ്ഞപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടന്‍തന്നെ രക്ഷപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയ നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. നാട്ടുകാരും ടി.ഡി.ആര്‍.എഫ് വളന്റിയര്‍മാരും ചേര്‍ന്നായിരുന്നു രക്ഷപ്രവര്‍ത്തനം നടത്തിയത്. റോഡിലൂടെ കടന്നുവന്ന വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിയാണ് പുറത്തെടുത്ത ഓരോ കുട്ടികളേയും ആശുപത്രികളിലെത്തിച്ചത്. സമീപവാസികള്‍ സ്വകാര്യ വാഹനങ്ങളുമായി കുട്ടികളുടെ രക്ഷക്കെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









