കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മാനന്തവാടി പുതുശ്ശേരി നരിക്കുന്ന് പള്ളിപറമ്പിൽ തോമസ് മരണത്തിനു കീഴടങ്ങി. അതെ സമയം ഇതിനെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.
കൃഷിയിടത്തിൽ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് ബോധ്യമായി. വ്യാഴാഴ്ച രാവിലെയാ കടുവയിറങ്ങിയത്. പരിക്കേറ്റ സാലുവിനെ ആശുപത്രിയിലേക്കമാറ്റിയതിന് ശേഷം കടുവയുടെ കാല്‍പ്പാടുകള്‍ കൂടുതല്‍ സ്കൂടുതല് സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചു. ത വിഞ്ഞാൽ പഞ്ചായത്തിലെ വെണ്മണിയിലും പാലോട്ടും തൊട്ടടുത്ത പ്രദേശവയലുകളിലും ഇതേകാല്പ്പാടുകള് കണ്ടെത്തി. ഇതെല്ലാം ഒരേ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






