വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിതിനു ശേഷം കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇതിനെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. ഇവിടത്തെ വാഴത്തോട്ടത്തില്‍ കടുവ കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി മയക്കുവെടി വച്ച് കീഴടക്കുകയായിരുന്നു. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാൻ നാട്ടുകാരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






