കോഴിക്കോട് നാദാപുരം മേഖലയില്‍ അഞ്ചാംപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. ഇതുവരെ ഇരുപത്തിനാലു പേര്‍ക്കാണ് രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തില്‍ മാത്രം പതിനെട്ട് പേര്‍ക്ക് രോഗ ബാധയുണ്ട്. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ രോഗബാധിതരില്‍ ഉണ്ടായ വര്‍ധനവ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും മൂന്നു ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






