ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്.
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ പന്ത് സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകളുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്ററുമാണ് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സുകള്‍ തികക്കുന്ന ബാറ്ററെന്ന നേട്ടവും പന്ത് സ്വന്തമാക്കി. 8951 ടെസ്റ്റുകളിലെ 89 ഇന്നിംഗ്സുകളില്‍ നിന്നാണ് റിഷഭ് പന്ത് 100 സിക്സുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 130 ഇന്നിംഗ്സില്‍ നിന്ന് 100 സിക്സ് പിന്നിട്ട ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനെയാണ് പന്ത് ഇന്ന് പിന്നിലാക്കിയത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ആണ് 122 ടെസ്റ്റില്‍ 138 സിക്സുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം 101 ടെസ്റ്റില്‍ 107 സിക്സുകളുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 96 ടെസ്റ്റില്‍ നിന്ന് 100 സിക്സുകള്‍ നേടിയ ആദം ഗില്‍ക്രിസ്റ്റാണ് റിഷഭ് പന്തിന് മുമ്പില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ബെന്‍ സ്റ്റോക്സ് ശരാശരി 90.05 പന്തുകള്‍ നേരിടുമ്പോഴാണ് ഒരു സിക്സ് നേടുന്നതെങ്കില്‍ ബ്രണ്ടന്‍ മക്കല്ലം 93.39 പന്തിലും ആദം ഗില്‍ക്രിസ്റ്റ് 67.92 പന്തിലുമാണ് ഒരു സിക്സര്‍ നേടിയിരുന്നത്. എന്നാല്‍ റിഷഭ് പന്താകട്ടെ ശരാശരി 49.2 പന്തുകളില്‍ ഒരു സിക്ര്‍ പറത്തുന്നു എന്നതും പ്രത്യേകതയാണ്.ഇന്ത്യൻ താരങ്ങളില്‍ 104 ടെസ്റ്റുകളില്‍ നിന്ന് 91 സിക്സുകള്‍ നേടിയിട്ടുള്ള വീരേന്ദർ സെവാഗാണ് റിഷഭ് പന്തിന് പിന്നിലുള്ളത്. 67 ടെസ്റ്റുകളില്‍ നിന്ന് 88 സിക്സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ ഇന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. 90 ടെസ്റ്റില്‍ 78 സിക്സുകള്‍ പറത്തിയിട്ടുള്ള മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണി ഇന്ത്യൻ താരങ്ങളില്‍ നാലാമതുള്ളപ്പോള്‍ 200 ടെസ്റ്റുകള്‍ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 69 സിക്സുകളുമായി അഞ്ചാം സ്ഥാനത്താണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








