കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു . മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് . വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ കുട്ടികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






