കൊല്ലം കൊട്ടാരക്കര വാളകത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് കുഞ്ഞിനെ ഇവിടെ എത്തിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ തട്ടുകട നടത്തുന്നയാള്‍ കട തുറക്കാനെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ചുവന്ന തൊപ്പി ധരിച്ചയാൾ കുരിശടിക്കു മുന്നിലേക്ക് എത്തി കുഞ്ഞിനെ അവിടെ വയ്ക്കുന്നതും മടങ്ങിപ്പോകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









