കുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസില്‍ കയറുന്നതിനിടെ താഴെവീണ വീട്ടമ്മ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.അശ്രദ്ധയോടെ ബസ് മുന്നോട്ട് എടുത്തതിനാണ് ഗതാഗത വകുപ്പിന്റെ നടപടി. കോഴിക്കോട് – മാവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനാണ് RTO ശുപാര്‍ശ. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം. ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. മാവൂര്‍ കല്‍പ്പള്ളി സ്വദേശിനി തസ്റീനയാണ് ബസില്‍ കയറുന്നതിനിടെ താഴെവീണത്. മകളുടെ സ്‌കൂളില്‍ പി ടി എ മീറ്റിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടം. കയറുന്നതിനു മുമ്പേ ബസ് എടുത്തതോടെ താഴെവീഴുകയയായിരുന്നുവെന്ന് തസ്റീന പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ, ഡ്രൈവര്‍ ബസ് നിര്‍ത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









