മാവൂർ: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഇഖ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാത്‌വേ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രീമാരിറ്റൽ ക്യാംപിന് മാവൂർ ആക്സസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി.
ജനുവരി 19, 20, 21 തീയ്യതികളിൽ നടക്കുന്ന കോഴ്സിൽ വിവാഹ പ്രായമെത്തിയവരാണ് പങ്കെടുക്കുന്നത്. മാര്യേജ് ഫോർ വെൽനസ്സ്, ഫാമിലി ബഡ്ജറ്റിംഗ്, ഇൻ – ലോ റിലേഷൻഷിപ്പ് & കോൺഫ്ലിക്റ്റ് മാനേജ്മെന്റ്, പാരന്റിംഗ് ആന്റ് സെക്സ് എഡ്യുക്കേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ സെഷനുകളിൽ പ്രമുഖ ഫാക്കൽറ്റികളാണ് ക്ലാസ് നയിക്കുന്നത്.
ക്യാമ്പ് സി സി എം വൈ കോഴിക്കോട് പ്രിൻസിപ്പൽ ഡോ. പി.പി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. കോഴ്സ് കോർഡിനേറ്റർ ഡോ. സി.കെ ഷമീം, അക്സസ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റർ സലാം കെ എം സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.