പത്തനംതിട്ട നഗരത്തിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള നാലു കടകളിൽ തീപിടുത്തം . എ വണ്‍ ചിപ്‌സ് എന്ന ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ നാലു കടകളിലേക്ക് തീ പടര്‍ന്നു. രണ്ട് ബേക്കറികളും ഒരു ചെരുപ്പുകടയും മൊബൈല്‍ ഷോപ്പുമാണ് അഗ്നിക്കിരയായത്. ഇതില്‍ മൂന്നു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ആളിപ്പടർന്നതോടെ ബേക്കറിയുടെ പാചകപ്പുരയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ വന്‍തോതില്‍ വ്യാപിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഏകദേശ് 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണു. റോഡിന്റെ എതിര്‍വശത്തേക്കാണ് ഇവ തെറിച്ചുവീണത്. ഇതില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









