കോഴിക്കോട്: ഹാൾ ടിക്കറ്റിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥികൾ. സെറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് സംഭവം.സെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡിലെ പരീക്ഷാകേന്ദ്രം എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ, കോഴിക്കോട് എന്നാണ്. ഈ കേന്ദ്രം കോഴിക്കോട് നഗര പരിധിയിലാണ്. എന്നാൽ ഇത് ഗൂഗിളിൽ തിരഞ്ഞ വിദ്യാർഥികൾ എത്തിയത് മുക്കത്ത്. ഇനി ആറു മാസം കഴിഞ്ഞാണ് അടുത്ത പരീക്ഷയ്ക്കുള്ള അവസരം. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് വിഷയം ഉന്നയിച്ചതെന്ന് വിദ്യാർഥികൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






