വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. കൽപ്പറ്റ സ്വദേശിയായ 20 വയസ്സുള്ള കോളേജ് ബിരുദ വിദ്യാർത്ഥിനിയാണ് മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യാ നിർദ്ദേശിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ് റീപോസ്റ്റ് ചെയ്ത ശേഷമാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






