കുറ്റിക്കാട്ടൂര്‍. ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് കേരള മാര്‍ച്ചിന് നേതൃത്വം നല്‍കിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ.ഫിറോസിനെ കള്ള കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കുറ്റിക്കാട്ടൂരില്‍ റോഡ് ഉപരോധിച്ചു. പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും പ്രവര്‍ത്തകരെ കള്ള കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരായും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സമരത്തിന് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഐ സല്‍മാന്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, നൗഷാദ് പുത്തൂര്‍മഠം, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ് ടി പി, മുഹമ്മദ് കോയ കായലം എന്നിവര്‍ നേതൃത്വം നല്‍കി. സമരക്കാരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഭാരവാഹികളെ കൂടാതെ, കെ ജാഫര്‍ സാദിക്ക്, യാസര്‍ പുവ്വാട്ടുപറമ്പ്, കെ കെ ഷമീല്‍, ഹബീബ് ചെറൂപ്പ, ഹാരിസ് പെരിങ്ങൊളം, അഷ്റഫ് കമ്പിളിപറമ്പ്, നിസാര്‍ പെരുമണ്ണ, റിയാസ് പൂത്തൂര്‍മഠം, ജുനൈദ് പെരിങ്ങൊളം, ശിഹാദ് പൊന്നാരിമീത്തല്‍, നൗഷാദ് പി കെ, റഹൂഫ് മലയമ്മ, യാസീന്‍ കൂളിമാട്, വി ഇ അന്‍വര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് കെ മൂസ മൗലവി,ടി പി മുഹമ്മദ്, ഹബീബ് പെരിങ്ങൊളം, പേങ്ങാട്ടില്‍ അഹമ്മദ് എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









