വടകര: നഗരസഭ ആരോഗ്യവകുപ്പ് കച്ചവടസ്ഥാങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസിബിൾ ഗ്ലാസുകളും കണ്ടെടുത്തു. ആരോഗ്യവിഭാഗത്തിന്റെ രാത്രികാല പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയത്. സ്ട്രോബറി കൂൾബാർ, സുപ്രീം ബേക്സ്, കരിമ്പന ഹോട്ടൽ, സ്പൈസി ചിപ്സ്, അൽഫാം, ബർഗർ എന്നിവ ഉണ്ടാക്കാനുള്ള പഴകിയ ഭക്ഷ്യവസ്തുകൾ , ജിലേബി, പഴകിയ മാവ്, കേക്ക്, റഫ്രിജറേറ്ററിൽ തുറന്ന നിലയിൽ പഴകിയ ജ്യൂസ്, വേവിച്ച ചിക്കൻ, കറികൾ, പഴകിയ പഴവർഗങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യസാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് കണ്ടെടുത്തത് . ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ കട പൂട്ടാൻ നടപടി സ്വീകരിക്കേണ്ടിവരും മുനിസിപ്പൽ സെക്രട്ടറി ആർ.വി. ഹരീഷ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









