കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി . ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. ഇതിനായി 29.60 കോടിയോളം രൂപ ചെലവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി.യുടെ പ്രാഥമികറിപ്പോര്‍ട്ട് വന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് അന്തിമറിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് നല്‍കിയത്. ഓരോ തൂണിലെയും വിള്ളലുകള്‍ അടയ്ക്കണം. സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേര്‍ത്ത് തൂണിനുള്ളിലേക്ക് നിറയ്‌ക്കേണ്ടിവരും. കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തൂണുകളുടെ കോണ്‍ക്രീറ്റും കമ്പികളുടെ ഉറപ്പുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പൈലിങ്ങിന്റെ ബലവും പഠനവിധേയമാക്കി. 18 മുതല്‍ 20 മീറ്റര്‍വരെ താഴ്ച പൈലിങ്ങിനുണ്ട്. ബലപ്പെടുത്തുമ്പോള്‍ പൈലിങ്ങിന് അത് താങ്ങാന്‍ ശേഷിയുണ്ടോ എന്നകാര്യമാണ് പരിശോധിച്ചത്. പുതിയ റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് ബലപ്പെടുത്തലിലേക്ക് കടക്കും. 2015ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 75 കോടി രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






