രാജ്യത്തെ കടുവ സങ്കേതങ്ങളുടെ പരിധി മേഖലയില്‍ നിന്ന് സ്വയം മാറുന്ന കുടുംബങ്ങള്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തിലെ കടുവകളുടെ എഴുപത് ശതമാനവും ഇന്ത്യയിലാണെന്നും അതോറിറ്റി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.കടുവ ആവാസ കേന്ദ്രങ്ങളിലെ കോര്‍/ക്രിട്ടിക്കല്‍ മേഖലകളിലുള്ളവര്‍ക്കായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറുന്ന കുടുംബങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്നത് പത്ത് ലക്ഷം രൂപയായിരുന്നു. ഈ തുക പതിനഞ്ച് ലക്ഷമായി ഉയര്‍ത്തിയെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചത്. പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെങ്കിലും പണം കേന്ദ്രം കൈമാറുമെന്നാണ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









