ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ 47 വയസ്സുകാരൻ രാമനാണ് ഒരാഴ്ച മുൻപ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അതെ സമയം ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി. എന്നാൽ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. തുടർന്ന് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









