പാലക്കാട് മണ്ണാർക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. തത്തേങ്ങലത്ത് പുളിഞ്ചോടിൽ മണികണ്ഠന്റെ വളർത്ത് നായയെ പുലി കടിച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. നായയുടെ കഴുത്തിൽ പുലി കടിച്ച് ചോരകുടിക്കുന്നത് കണ്ടു വെന്നാണ് മണികണ്ഠൻ പറയുന്നത്. ഈ ജനവാസ മേഖലയിൽ മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ട്. ഒരു മാസം മുൻപാണ് പുലിയേയും പുലി കുഞ്ഞുങ്ങളെയും കാർ യാത്രക്കാർ കണ്ടത്. അതെ സമയം പ്രദേശവാസിയായ നാസറിന്റെ വളർത്ത് നായയേയും പുലി കടിച്ച് കൊന്നിരുന്നു. വനം വകുപ്പിനെ വിവരമറിയിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് വരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









