കൊടുവള്ളിയിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 48കാരിക്ക് ദാരുണാന്ത്യം . മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല മരിച്ചത് . ഇന്നലെ വൈകിട്ടോടെയാണ് മൂന്നുവയസുകാരൻ കിണറ്റിൽ വീണത് കുട്ടിയെ രക്ഷിക്കാനായി റംലയും കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോൾ കിണറ്റിനുള്ളിലെ പൈപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു മൂന്നുവയസുകാരൻ ആദ്യം കുട്ടിയെ ഇവർ പുറത്തെടുത്തു റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









