തിരുവനന്തപുരം: കേരളത്തിലെ പോസ്റ്റ് ഓഫീസുകളിൽ 2462 ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. https://indiapostgdsonline.gov.in/ എന്നതിൽ ഈ സൗകര്യം ലഭ്യമാണ്.
ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂര്‍, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസര്‍കോട്, കോട്ടയം, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തലശ്ശേരി, തിരൂര്‍, തിരുവല്ല, തൃശൂര്‍, തിരുവനന്തപുരം നോര്‍ത് ആന്‍ഡ് സൗത്, വടകര, ആര്‍എംഎസ് (കോഴിക്കോട്/എറണാകുളം/ തിരുവനന്തപുരം) തപാല്‍ ഡിവിഷനുകളുടെ കീഴിലുള്ള പോസ്റ്റ് ഓഫിസുകളിലാണ് നിയമനം.
ശമ്പളം: ബിപിഎമിന് 12000-29380 രൂപ, എബിപിഎം/ഡാക് സേവകിന് 10,000-24470 രൂപ. സൈക്ള്‍ സവാരി അറിയണം. പ്രായം 18-40 വയസ്. അപേക്ഷ ഫീസ് 100 രൂപ. വനിതകള്‍, എസ് സി/എസ് ടി/പി ഡബ്ല്യു ഡി/ട്രാന്‍സ് വിമന്‍ വിഭാഗങ്ങള്‍ക്ക് ഫീസില്ല. പത്താം ക്ലാസ് പരീക്ഷയിലെ ഏറ്റവും ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









