തിരുവനന്തപുരം: ആലപ്പുഴയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹൗസ്ബോട്ടുകൾ ഞായറാഴ്ച മുതൽ പ്രവർത്തിക്കുന്നു. ഇ- ജാഗ്രത പോർട്ടൽ വഴി ഹൗസ് ബോട്ടിൽ വരുന്നവർ രജിസ്റ്റർ ചെയ്യണം. വലിയ ഹൗസ് ബോട്ടിലടക്കം പത്ത് പേരിൽ കൂടുതൽ പാടില്ല. എല്ലാ ലഗ്ഗേജും അണുവിമുക്തമാക്കണം. ഹൗസ് ബോട്ടുകൾ മൊത്തത്തിലും അണുവിമുക്തമാക്കണം. ജീവനക്കാരുമായി അധികം ഇടപെടരുത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കോവിഡ് അവലോകനത്തിന് ശേഷം ഇക്കാര്യം വാർത്താ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.