സ്കൂൾ ബസുകളിൽ പ്രത്യേക പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ്. നാളെ മുതൽ മൂന്ന് ദിവസമാണ് പരിശോധന. ബസ് അഗ്നിശമന ഉപകരണങ്ങൾ ബസിൽ ഉണ്ടോയെന്ന് പരിശോധിക്കും. വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിശോധനാ റിപ്പോർട്ട് ഗതാഗാത വകുപ്പിന് കൈമാറും.
വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും പരിശോധനാ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കും. അതേസമയം, സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ജനുവരിയിൽ വിദ്യ വാഹൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാം. സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, സ്പീഡ്, മറ്റ് അലേർട്ടുകൾ എന്നിവയിലേക്ക് രക്ഷിതാക്കൾക്ക് വിദ്യാ വാഹൻ ആപ്പ് വഴി ആക്സസ് ലഭിക്കും. അടിയന്തിര സാഹചര്യങ്ങളിൽ, രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് നേരിട്ട് ഡ്രൈവറെയോ സഹായിയെയോ വിളിക്കാനുമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









