കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചിന്താ ജെറോമിനെതിരെ മോശം പരാമർശം നടത്തി. മൂത്രത്തിൽ മുക്കിയ ചൂൽ കൊണ്ട് ചിന്താ ജെറോമിനെ തല്ലണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കമ്മീഷൻ അടിക്കുന്നത് മാത്രമാണ് ഇവരുടെ ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. അതെ സമയം ഈ പരാമർശം മോശമല്ല. ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ . സിഎജി റിപ്പോർട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നു. ഒരുപാട് തുക കേന്ദ്രം കേരളത്തിനു നൽകുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടിയാണ് നൽകുന്നത്. ജനവികാരം മനസിലാക്കി നികുതി വർദ്ധനവ് പിൻവലിക്കണം. അല്ലാത്തപക്ഷം ഹർത്താൽ അടക്കം കേരള സ്തംഭിപ്പിക്കുന്ന സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









