ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ അപ്പോൾത്തന്നെ അക്കാര്യം അറിയിക്കുന്നതിനുള്ള പോർട്ടൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ വിഡിയോ അല്ലെങ്കിൽ ഫോട്ടോ സഹിതം പരാതിപ്പെടാം. കൂടാതെ ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മൊബൈൽ ആപ്പും താമസിയാതെ നിലവിൽ വരും. സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുള്ള വിവരം ഫുഡ് സേഫ്റ്റി ഓഫിസർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി ലൈസൻസ് റദ്ദ് ചെയ്യിക്കും. 12 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസും അതിനു താഴെയുള്ളവയ്ക്ക് റജിസ്ട്രേഷനും നിർബന്ധമാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









